Education
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളജിലെ 2026-27 അധ്യയന വർഷത്തെ മൂന്ന് വർഷ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
https:// dhm.polya dmission.org/ വഴി ഓൺലൈനായി അപേക്ഷിക്കാം.
Kerala
തിരുവനന്തപുരം: അനന്തരാവകാശികൾക്കു റേഷൻ കട ലൈസൻസ് കൈമാറാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.
ഈ മാസം 30നു സമയപരിധി കഴിയവേ, പലർക്കും ലൈസൻസ് മാറ്റിയെടുക്കാനായിട്ടില്ല. അതിനാൽ, സാവകാശം വേണമെന്നു വ്യാപാരികൾ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനോട് അഭ്യർഥിച്ചിരുന്നു. തുടർന്ന്, വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കു മന്ത്രി നിർദേശം നൽകി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സമയപരിധി നീട്ടിയത്. നേരത്തേ, ലൈസൻസിയായി തുടരാനുള്ള പ്രായപരിധി 70 ൽ നിന്ന് 75 ആക്കിയിരുന്നു.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ, റഗുലർ)/ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) കോഴ്സുകളുടെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷ തിരുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ നീട്ടി.
അപേക്ഷാ പോർട്ടൽ (www.lbscentre.kerala.gov.in) വഴി അപേക്ഷാർഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്സ് അനുസരിച്ചാണ് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത്. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.
Education
തിരുവനന്തപുരം: സ്കോൾ-കേരള 2026-27 ലെ ഹയർസെക്കൻഡറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം / പുനഃപ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുവാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും www.scolekerala.org യിൽ ലഭിക്കും.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റി്യൂഡ് ടെസ്റ്റ് (സെക്ഷൻ-II) പ്രവേശനപരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 14നു വൈകുന്നേരം ആറുവരെയായി ദീർഘിപ്പിച്ചു.
യോഗ്യരായ വിദ്യാർഥികൾ പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
NRI
ബെര്ലിന്: റയാന് എയര് തങ്ങളുടെ ചെക്ക് ഇന്, ലഗേജ് കൈമാറ്റ നിയമങ്ങളില് മാറ്റം വരുത്തുന്നു. വിമാനം പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് കൗണ്ടറുകളില് എത്തുന്നതില് വീഴ്ച വരുത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
നവംബര് 10 മുതല് ചെക്ക് ഇന് കൗണ്ടറുകളും ലഗേജ് ഡ്രോപ്പ് പോയിന്റുകളും വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് അടയ്ക്കും. നിലവില് ഇത് 40 മിനിറ്റായിരുന്നു. സുരക്ഷാ പരിശോധനകള്ക്കും പാസ്പോര്ട്ട് കണ്ട്രോളിനും യാത്രക്കാര്ക്ക് കൂടുതല് സമയം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരക്കേറിയ വിമാനത്താവളങ്ങളില് നീണ്ട ക്യൂ കാരണം യാത്രക്കാര്ക്ക് വിമാനം നഷ്ടപ്പെടുന്നത് ഒഴിവാക്കാന് ഈ 20 മിനിറ്റ് അധികം ലഭിക്കുന്നത് സഹായിക്കും. ലഗേജ് കൈമാറുന്ന നടപടികള് വേഗത്തിലാക്കാന് ഒക്ടോബര് മാസത്തോടെ 95 ശതമാനം വിമാനത്താവളങ്ങളിലും സെല്ഫ് സര്വീസ് മെഷീനുകള് സ്ഥാപിക്കും.
റയാന് എയര് ആപ്പ് വഴി യാത്രക്കാര്ക്ക് തന്നെ ലഗേജ് ടാഗുകള് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്. ഹാൻഡ് ലഗേജുള്ള യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പെങ്കിലും ബോര്ഡിംഗ് പാസ് ഡൗണ്ലോഡ് ചെയ്തിരിക്കണം. എങ്കില് മാത്രമേ സുരക്ഷാ പരിശോധനയിലേക്ക് കടക്കാനാവൂവെന്ന് അധികൃതർ അറിയിച്ചു.
നിലവില് 611 വിമാനങ്ങളുമായി 35 രാജ്യങ്ങളിലെ 233 കേന്ദ്രങ്ങളിലേക്ക് റയാന് എയര് സര്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്ഷത്തിനിടെ 20 കോടിയിലധികം യാത്രക്കാരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചത്.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ശക്തമായ ബോംബാക്രമണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണിയും ഇറാന്റെ നിലപാടും ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. അതേസമയം പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
International
ഇസ്ലാമാബാദ്: ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇറാന് നൽകിയ അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
"മധ്യപൂർവദേശത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രമങ്ങൾക്ക് ഫലം കൈവരിക്കാൻ കഴിയും. നയതന്ത്രം നടക്കുന്നതിനായി സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആത്മാർത്ഥമായി അഭ്യർഥിക്കുന്നു'.-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
അതേ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്രംപിനോട് അഭ്യർഥിച്ചു.
ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ സമ്പൂർണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും.-ട്രംപ് കുറിച്ചു.
Education
തിരുവനന്തപുരം: അഗ്നിവീർ (ആർമി) റിക്രൂട്ട്മെന്റിനുള്ള ഓണ്ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 10 വരെ നീട്ടി.
അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ് & എട്ടാം ക്ലാസ്) തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Education
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് (RIM C) ജൂണിൽ നടക്കുന്ന എട്ടാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെയാക്കി ദീർഘിപ്പിച്ചു.
Kerala
തിരുവനന്തപുരം: തുടര്ച്ചയായി രണ്ടുദിവസം അവധി വരുന്ന സാഹചര്യത്തില് നാമനിര്ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടില്ലെന്നും അവധി ദിവസം പത്രിക സ്വീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്.
23നു തിങ്കളാഴ്ചയാണ് നാമനിര്ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. തിയതി നീട്ടുകയോ അവധിദിവസങ്ങളായ 20നും 22നും പത്രിക സ്വീകരിക്കുകയോ വേണമെന്ന് രാഷ്ട്രീയപ്പാര്ട്ടികള് ആവശ്യപ്പെട്ടിരുന്നു.
20നു റംസാന് അവധിയാണ്. പെരുന്നാള് അടുത്ത ദിവസത്തിലേക്കു മാറിയാല് 21നും സര്ക്കാര് ഓഫീസുകള് അവധിയായേക്കും. 22ന് ഞായറാഴ്ചയുമാണ്. പിന്നീട് പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന ദിനം മാത്രമാണ് പ്രവൃത്തി ദിനമായുള്ളത്.
അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ലെന്നും ഇക്കാര്യം രാഷ്ട്രീയപ്പാര്ട്ടികള് ശ്രദ്ധിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര് പറഞ്ഞു. ഫലത്തില് ഇനി മൂന്നുദിവസം മാത്രമേ പത്രിക നല്കാനാവൂ.
Kerala
പാലാവയൽ (കാസര്ഗോഡ്): കലണ്ടറിൽ കാണാത്ത ദിവസങ്ങൾ മനസിൽ കണ്ടുകൊണ്ടാണ് സപ്ലൈകോയ്ക്കു വേണ്ടി ആട്ട തയാറാക്കി പായ്ക്ക് ചെയ്യുന്നതെന്നു വീണ്ടും തെളിഞ്ഞു.
ഇന്നലെ പാലാവയലിലെ റേഷൻ കടയിൽനിന്നു തെരുവംകുന്നേൽ കുര്യാച്ചന്റെ കുടുംബത്തിനു ലഭിച്ച എപിഎൽ വിഭാഗക്കാർക്കായുള്ള ഒരു കിലോ ആട്ടയുടെ പായ്ക്കറ്റിൽ ഉപയോഗിക്കാനുള്ള അവസാന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത് 31.04.2026 ആണ്. ഇതു പായ്ക്ക് ചെയ്ത തീയതി 01.02.2026 ആണ്.
കഴിഞ്ഞ ദിവസം കേളകത്ത് വില്പന നടത്തിയ ഡിസംബർ ഒന്നിന് പായ്ക്ക് ചെയ്ത ആട്ട ഉപയോഗിക്കാനുള്ള അവസാന തീയതിയായി രേഖപ്പെടുത്തിയിരുന്നത് ഫെബ്രുവരി 30 ആയിരുന്നു. പിന്നാലെയാണു പാലാവയലിൽനിന്നു സമാനമായ സംഭവം പുറത്തുവന്നത്.
എല്ലാ പായ്ക്കറ്റുകളിലും പായ്ക്കിംഗ് തീയതിയായി തൊട്ടുമുമ്പുള്ള ഏതെങ്കിലുമൊരു മാസത്തെ ഒന്നാം തീയതിയും ഉപയോഗിക്കാനുള്ള അവസാന തീയതിയായി അതുകഴിഞ്ഞുള്ള മൂന്നാമത്തെ മാസത്തെ അവസാന തീയതിയുമാണ് രേഖപ്പെടുത്തുന്നതെന്നാണു സൂചന. മൂന്നാമത്തെ മാസം ഏതാണെന്നു നോക്കാതെ അവസാന തീയതി രേഖപ്പെടുത്തുമ്പോഴാണ് ഫെബ്രുവരി 30 ഉം ഏപ്രിൽ 31 ഉം ഒക്കെ അവസാന തീയതിയായി വന്നത്.
പായ്ക്കിംഗ് തീയതിയെല്ലാം ഒന്നാം തീയതി തന്നെയായതിനാൽ യഥാർഥ തീയതിയല്ല രേഖപ്പെടുത്തുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. സപ്ലൈകോയ്ക്കു വേണ്ടി സ്വകാര്യ മില്ലുകളാണ് ആട്ട തയാറാക്കി പായ്ക്ക് ചെയ്തുനൽകുന്നത്.
പായ്ക്കിംഗ് തീയതിയുടെയോ ഗുണനിലവാരത്തിന്റെയോ കാര്യത്തിൽ കൃത്യമായ പരിശോധനകളില്ലാതെയാണ് ഇവ റേഷൻ കടകളിലെത്തിക്കുന്നതെന്ന സംശയവും ഉയരുന്നു.
സ്വകാര്യ ബ്രാൻഡുകളിലുള്ള ആട്ടകളാണെങ്കിൽ ഇത്തരം കാര്യങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കർശനമായ പരിശോധനകൾ നടക്കാറുണ്ട്.
Education
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവം’ പദ്ധതി ധനസഹായത്തിനായി 2025-26 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിനായി ജനുവരി 15 വരെ വെബ്സൈറ്റ് ഓപ്പണാക്കി നൽകിയിരുന്നു.
എന്നാൽ, ചില സ്കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകൾ അപ്ലോഡ് ചെയ്യുവാൻ സാധിക്കാത്തതിനാൽ ഫെബ്രുവരി 22 വരെ വെബ്സൈറ്റ് ഓപ്പണാക്കി.
ഇത് സംബന്ധിച്ച വിവരങ്ങൾ http://kss m.ikm.in-ൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷാഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതലുള്ള നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി.
അപേക്ഷകളിന്മേൽ അർഹമായ റീഫണ്ട് ഫെബ്രുവരി 28നകം നൽകണമെന്നും സർക്കാർ നിർദേശിച്ചു.
Education
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സി എം റിസർച്ചർ ഫെലോഷിപ്പ് – Second Instalment for January batch Attendance and progress report submission & 2025 July batch application നു മാന്വൽ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചു.
അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി 23ന് വൈകുന്നേരം അഞ്ചിനു മുമ്പായി വികാസ് ഭവനിലെ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
National
ന്യൂഡൽഹി: അന്വേഷണം പൂർത്തിയാക്കാൻ കോടതികൾ സമയപരിധി നിശ്ചയിക്കുന്നതു ചില അസാധാരണ അവസരങ്ങളിൽ മാത്രമാണെന്നും കീഴ്വഴക്കമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അന്വേഷണം പൂർത്തിയാക്കുന്നതിനായി അന്വേഷണ ഏജൻസികൾക്കു സമയപരിധി നിശ്ചയിക്കുന്നത് ‘പ്രതികരണ’മായാണെന്നും ‘മുൻകരുതലാ’യല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണം നടത്താൻ അന്വേഷണ ഏജൻസിക്കു സ്വാതന്ത്ര്യം അനുവദിക്കണമെന്ന വാദത്തിന് അടിവരയിടുന്നതാണ് പരമോന്നത കോടതിയുടെ വിലയിരുത്തൽ.
വ്യാജരേഖകളുണ്ടാക്കി ആയുധം വാങ്ങിയെന്ന കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഉത്തർപ്രദേശ് പോലീസിന് 90 ദിവസത്തെ സമയപരിധി നിശ്ചയിക്കുകയും പ്രതികൾക്കു നിർബന്ധിത നടപടികളിൽനിന്ന് സംരക്ഷണം നൽകുകയും ചെയ്ത അലഹബാദ് ഹൈക്കോടതി ഉത്തരവ് വിശകലനം ചെയ്യവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അന്വേഷണം നിശ്ചിതസമയത്ത് പൂർത്തിയാകുന്നതിൽ കാലതാമസമുണ്ടാകുന്പോഴും അതിനു പ്രതികൂല പ്രത്യാഘാതങ്ങളുണ്ടാകുന്പോഴുമാണ് കോടതികൾ സമയപരിധി നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 90 ദിവസത്തെ സമയപരിധി നിശ്ചയിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
Kerala
ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം തള്ളിയാണ് കോടതി നടപടികൾ പൂർത്തിയാക്കാൻ രണ്ട് ദിവസം അനുവദിച്ചത്.
കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു.
ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്നായിരുന്നു കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാം എന്നറിയിക്കുകയായിരുന്നു. കേസ് ഡിസംബര് 18ന് വീണ്ടും പരിഗണിക്കും.
എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ബിഎൽഒമാർക്ക് സുരക്ഷ കിട്ടിയില്ലെങ്കിൽ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
Kerala
തിരുവനന്തപുരം: എസ്ഐആർ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഡിസംബര് 11വരെ ഫോം വിതരണം ചെയ്യാം.
ഡിസംബര് 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡിസംബര് നാലിനുള്ളിൽ ഫോം വിതരണം പൂര്ത്തിയാക്കണമെന്നും ഡിസംബര് ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്ദേശം. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും.
എസ്ഐആര് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജികള് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിന്റെ 15 ശതമാനവും തിരികെ കിട്ടിയിരുന്നില്ല.
അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമയപരിധി നീട്ടുകയായിരുന്നു.